11 December 2025, Thursday

Related news

December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025

രാജ്യത്ത് 20 വ്യാജ സര്‍വകലാശാലകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2023 9:35 pm
രാജ്യത്ത് 20 വ്യാജ സര്‍വകലാശാലകള്‍  പ്രവര്‍ത്തിക്കുന്നതായും ഇവര്‍ക്ക് ബിരുദം നല്‍കാൻ യോഗ്യത ഇല്ലെന്നും യുജിസി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാജ യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഇത്തരത്തില്‍ എട്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും യുജിസി വ്യക്തമാക്കി.
യുജിസി മാനദണ്ഢങ്ങള്‍ക്ക് വിരുദ്ധമായി നിരവധി സ്ഥാപനങ്ങള്‍ ബിരുദം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതായും ഇത്തരം സ്ഥാപനങ്ങളുടെ ബിരുദം ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ  അംഗീകരിക്കില്ലെന്നും യുജിസി സെക്രട്ടറി മനീഷ് ജോഷി വ്യക്തമാക്കി. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കല്‍ ഹെല്‍ത്ത് സയൻസസ്, കൊമേഷ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റഡ് ദരിയാഗംജ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്സിറ്റി, എഡിആര്‍-സെൻട്രിക്ക് ജുറിഡിക്കല്‍ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആന്റ് എൻജിനീയറിങ്, വിശ്വകര്‍മ്മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ്, ആധ്യാത്മിക് വിശ്വ വിദ്യാലയ (സ്പിരിച്വല്‍ യൂണിവേഴ്സിറ്റി) എന്നീ സര്‍വകലാശാലകള്‍ ഇത്തരത്തില്‍ ഉള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോമ്പ്ലക്സ് ഹോമിയോപതി, നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പണ്‍ യൂണിവേഴ്സിറ്റി, ഭാരതീയ ശിക്ഷാ പരിഷത് എന്നീ പേരുകളില്‍ നാല് വ്യാജ സര്‍വകലാശാലകളുണ്ടെന്നും യുജിസി വ്യക്തമാക്കി. കര്‍ണാടക, മഹാരാഷ്ട്ര, പുതുചേരി, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും വ്യാജ യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
Eng­lish sum­ma­ry; 20 fake uni­ver­si­ties in the country
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.