16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025

ഹിമാചലിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 50 പേരെ കാണാതായി;മണ്‍സൂണ്‍ ക്രോധത്തില്‍ അകപ്പെട്ട് ഉത്തരാഖണ്ഡും

Janayugom Webdesk
ന്യൂഡല്‍ഹി
August 1, 2024 11:38 am

ഷിംലയിലെ റാംപൂറിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 50 പേരെ കാണാതായതായി റിപ്പോര്‍ട്ട്.ഇന്ന് രാവിലെ സമേജ് ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ടിന് സമീപം മേഘവിസ്‌ഫോടനം ഉണ്ടായതായി ദുരന്ത നിവാരണ അതോരിറ്റിക്ക് വിവരം ലഭിച്ചതായിജില്ലാ ഭരണകൂടം അറിയിച്ചു.ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.ഡെപ്യൂട്ടി കമ്മീഷണര്‍ അനുപം കശ്യപ്,ജില്ലാ പൊലീസ് മേധാവി സഞ്ജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് യാത്ര തിരിച്ചു.

മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് 20 പേരെ കാണാതായതായാണ് വിവരമെന്ന് അനുപം കശ്യപ് അറിയിച്ചു.മേഘവിസ്‌ഫോടനം പ്രദേശത്തെ റോഡുകളുടെ കണക്ടിവിറ്റിയെ ബാധിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഷിംലയില്‍ നിന്നും 125 കി.മീഅകലെയുള്ള ഹിമാചല്‍പ്രദേശിലും മണ്ഡിയിലും മേഘവിസ്‌ഫോടനമുണ്ടായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍,സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍,ട്രയിനികള്‍ എന്നിവരുടെ സഞ്ചാരം സുരക്ഷിതമല്ലാത്തതിനാല്‍ അത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.പധാര്‍ സബ്ഡിവിഷനിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൊക്കേഷണല്‍ ട്രയിനിംഗ് സെന്ററുകളും അടച്ചിടണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിനെയും മണ്‍സൂണ്‍ സാരമായി ബാധിച്ചിട്ടുണ്ട്.തെഹ്‌റി ഗാര്‍ഹ്വാള്‍ ജില്ലയിലെ ജഖാന്‍യാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ട്‌പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഭാനു പ്രസാദ്,അനിതാ ദേവി എന്നിവരാണ് മരണപ്പെട്ടതെന്നാണ് വിവരം.

Eng­lish Summary;20 peo­ple miss­ing in Himachal cloud­burst; Uttarak­hand caught in mon­soon fury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.