22 January 2026, Thursday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി, 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു: യുവതി വീട്ടിലെത്തിയത് നഗ്നയായി

Janayugom Webdesk
റാഞ്ചി
May 4, 2023 6:02 pm

ജാർഖണ്ഡില്‍ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിനിരയായി. ബോറിയോ ജില്ലയിലെ ജെറ്റ്കെ കുമ്രാർ ജോറിയിൽ ഭർത്താവിനൊപ്പം മേളയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന 20 കാരിയായ യുവതിയെയാണ് അക്രമികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. 

വഴിയില്‍ തടഞ്ഞുനിര്‍ത്തിയ സംഘം ഭര്‍ത്താവിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതിനുശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

അക്രമികള്‍ വിവസ്ത്രയാക്കിയതിനെത്തുടര്‍ന്ന് നഗ്നയായാണ് യുവതി വീട്ടിലേക്ക് മടങ്ങിയത്. അതേസമയം സംഭവം ഗ്രാമവാസികളെ അറിയിച്ചിട്ടും പൊലീസിനെ അറിയിക്കാനോ ഇവരെ സഹായിക്കാനോ ആരും കൂട്ടാക്കിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിക്കുകയും പ്രതികളായ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

Eng­lish Sum­ma­ry: 20-year-old girl was gang-raped after her hus­band was beat­en to death: the woman came home naked

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.