24 February 2026, Tuesday

Related news

February 22, 2026
February 18, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026

ഹോട്ടല്‍ മുറിയില്‍ മലയാളി നടിയെ പീഡിപ്പിക്കാന്‍ ശ്രമം; 20കാരന്‍ പിടിയില്‍

Janayugom Webdesk
ചെന്നൈ
February 9, 2026 9:14 am

ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി നടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇന്റേണ്‍ഷിപ്പിനായിവന്ന ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞു.മുറിയിലെ ഇന്റർകോം ശരിയാക്കാൻ നടി റിസപ്ഷനിൽ ആവശ്യപ്പെട്ടിരുന്നു. 

അതിനുവേണ്ടിയാണ് 20‑കാരൻ മുറിയിൽ എത്തിയത്. ജോലി പൂർത്തീകരിച്ചശേഷം യുവാവ് തന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഇവർ അറിയിച്ച പ്രകാരം പോണ്ടി ബസാർ പൊലീസ് ഹോട്ടലിലെത്തി യുവാവിനെ പിടികൂടി. എന്നാൽ, നടി രേഖാമൂലം പരാതിനൽകാത്തതിനാൽ യുവാവിനെ താക്കീതുനൽകി വിട്ടയക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.