പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000 രൂപ വീതം എക്സ്ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക് 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3.30 കോടി രൂപയാണ് ലഭ്യമാക്കിയത്. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സർക്കാരിൽനിന്ന് 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.