22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

2000 നോട്ട്; തിരിച്ചെത്താനുള്ളത് 12,000 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2023 9:57 pm

2000 നോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ 87 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയതായി ആര്‍ബിഐ. 12,000 കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്താനുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ബിഐയുടെ പണനയ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴി‍ഞ്ഞ മേയ് 19 നാണ് 2000 നോട്ടുകളുടെ വിനിമയം നിരോധിച്ചതായി ആര്‍ബിഐ അറിയിച്ചത്. 3.56 ലക്ഷം കോടി രൂപയുടെ 2000 നോട്ടുകളായിരുന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം 30 ആണ് 2000 നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള അവസാനതീയതിയായി ആര്‍ബിഐ നിശ്ചയിച്ചിരുന്നത്. 3.42 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയതായും 14,000 കോടി തിരിച്ചെത്താനുണ്ടെന്നും അന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് വരെ സമയം നീട്ടി നല്‍കുകയായിരുന്നു.

ഞായറാഴ്ച മുതല്‍

  • ബാങ്ക് വഴിയുള്ള 2000 നോട്ടിന്റെ നിക്ഷേപം/ വിനിമയം നിരോധിക്കും.
  • ആര്‍ബിഐയുടെ 19 ഓഫിസുകളിലൂടെ 2000 നോട്ടുകള്‍ നിക്ഷേപിക്കാം. 20,000 രൂപയായിരിക്കും ഒരു ഇടപാടിന്റെ പരിധി.
  •  വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 19 ആർബിഐ ഓഫിസുകളിൽ 2000 രൂപ നോട്ടുകൾ ടെൻഡർ ചെയ്ത് ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്ര തുകയും ക്രെഡിറ്റ് ചെയ്യാവുന്നതാണ്.
  • ആര്‍ബിഐയുടെ 19 ഓഫിസുകളിലേക്കും ഇന്ത്യ പോസ്റ്റ് വഴി അയയ്ക്കുന്ന 2000 നോട്ടുകളുടെ മൂല്യം അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും.
  • മേല്‍പ്പറഞ്ഞ എക്സ്ചേഞ്ച്/ക്രെഡിറ്റ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, തിരിച്ചറിയല്‍ രേഖ പരിശോധന, ആര്‍ബിഐയുടെ സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് വിധേയമായായിരിക്കും.
  • കോടതികൾ, നിയമ നിർവഹണ ഏജൻസികൾ, സർക്കാർ വകുപ്പുകൾ അല്ലെങ്കിൽ അന്വേഷണ നടപടികളിലോ നിർവഹണത്തിലോ ഉൾപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും പൊതു അധികാരികൾക്ക് ആർബിഐ ഓഫിസുകളിൽ പരിധിയില്ലാതെ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും കഴിയും.
  • Eng­lish Summary:2000 note; 12,000 crores to be returned
    You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.