3 March 2025, Monday
KSFE Galaxy Chits Banner 2

കൃഷി വകുപ്പിന്റെ 2,000 ഓണവിപണികൾ

Janayugom Webdesk
തിരുവനന്തപുരം
August 21, 2024 10:50 pm

ഓണക്കാലത്ത് 2000 പഴം, പച്ചക്കറി വിപണികളുമായി കൃഷി വകുപ്പ്. സെപ്റ്റംബർ 11 മുതല്‍ 14 വരെയാണ് ഓണവിപണികൾ പ്രവർത്തിക്കുക. പ്രാദേശികമായ കാർഷികോല്പന്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിൽ കുറഞ്ഞത് ഒന്നെങ്കിലും ഉറപ്പാക്കിയാണ് 2,000 വിപണികൾ നടത്തുക. എല്ലാ കൃഷിഭവൻ പരിധിയിലും ഒന്ന് എന്ന തോതിൽ 1,076 വിപണികൾ കൃഷിവകുപ്പ് നേരിട്ടും 160 വിപണികൾ വിഎഫ്‍പിസികെ വഴിയും 764 വിപണികൾ ഹോർട്ട്കോർപ്പ് വഴിയുമാണ് നടത്തുന്നത്

ഓണവിപണിയിലൂടെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്തവ്യാപാര വിലയെക്കാൾ 10 ശതമാനം അധികം വില നൽകി സംഭരിച്ച്, ചില്ലറ വില്പന വിലയെക്കാൾ 30 ശതമാനം വരെ കുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കൃഷിഭവൻ തലത്തിലെ ഓണവിപണികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുക.

കർഷകരുടെ ഉല്പന്നങ്ങൾ മെച്ചപ്പെട്ട വില നൽകി സംഭരിക്കുകയും കൂടുതൽ പൊതുജനങ്ങളിലേക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ എത്തിക്കുകയും ചെയ്തുകൊണ്ടാവും കൃഷിവകുപ്പിന്റെ ഓണക്കാലത്തെ വിപണി ഇടപെടൽ. ഓരോ ജില്ലകളിലും അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന കാർഷികോല്പന്നങ്ങൾ ഹോർട്ടികോർപ്പ് സംഭരിച്ച് ലഭ്യതക്കുറവുള്ള ജില്ലകളിൽ വിതരണം നടത്തും. വയനാട് ജില്ലയിലെ സെന്റർ ഫോർ എക്സലൻസ് ഇൻ വെജിറ്റബിൾസിൽ നിന്നും ഉല്പാദിപ്പിക്കുന്ന പച്ചക്കറികളും വിഎഫ്‍പിസികെ മാർക്കറ്റുകളിൽ ലഭ്യമാകുന്ന പഴം, പച്ചക്കറികൾ എന്നിവയും ഹോർട്ടികോർപ്പ് സംഭരിച്ച് ഓണവിപണികളിൽ എത്തിക്കും. 

TOP NEWS

March 3, 2025
March 3, 2025
March 3, 2025
March 3, 2025
March 3, 2025
March 3, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.