ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നിന്നുള്ള മണിക ദര്‍ (34) ആണ് ബിഎസ്‌എഫിന്റെ പരിശോധനയില്‍ കുടുങ്ങിയത്. പരിശോധനയില്‍ രണ്ട് കിലോ സ്വര്‍ണം ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. ഒന്നര കോടി രൂപ വില വരുന്ന സ്വര്‍ണം 27 കഷ്ണങ്ങളാക്കി തുണിയില്‍ പൊതിഞ്ഞ് അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ചോദ്യം ചെയ്യലില്‍ പശ്ചിമ ബംഗാളിലെ ബറാസാത്തിലേക്കാണ് സ്വര്‍ണം എത്തിക്കാന്‍ നിയോഗിച്ചിരുന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ബറാസാത്തിലെത്തിക്കുന്നതിന് തനിക്ക് 2000 രൂപയാണ് പ്രതിഫലം പറഞ്ഞിരുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പരിശോധനയ്‌ക്ക് ശേഷം യുവതിയെ കസ്റ്റംസ് വിഭാഗത്തിന് കൈമാറി.
English Summary: 2000 rupees for gold debt of one and a half crore; The woman was arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.