2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുളള്ള റിസര്‍വ് ബാങ്ക് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. ആര്‍ബിഐ ആക്ട് 1934 പ്രകാരം നോട്ടുകള്‍ പിന്‍വലിക്കാനുള്ള അധികാരം ആര്‍ബിഐക്ക് ഇല്ലെന്നും കേന്ദ്രസര്‍ക്കാരിനാണ് അതിനുള്ള അധികാരമെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷകനായ രജ്‌നീഷ് ഭാസ്‌കര്‍ ഗുപ്തയാണ് ഹൈക്കോടതിയെ സമീപിച്ചത്.ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.
അച്ചടിച്ചിറക്കിയ നോട്ടുകള്‍ 4–5 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുന്നത് അന്യായവും ഏകപക്ഷീയവും പൊതുനയത്തിന് വിരുദ്ധവുമാണ്. നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവലോകനം ചെയ്യാതെയാണ് ഇത്തരമൊരു ഏകപക്ഷീയമായ തീരുമാനം ആര്‍ബിഐ കൈക്കൊണ്ടത്. 2016ലെ നോട്ട് നിരോധനത്തിന് ശേഷം പുതിയ 2000 രൂപ നോട്ട് അച്ചടിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ആയിരം കോടിയോളമാണ് സര്‍ക്കാര്‍ ചെലവാക്കിയതെന്നും നോട്ടുകള്‍ ഇത്രപെട്ടെന്ന് പിന്‍വലിച്ചതോടെ അത് വലിയ പാഴ്‌ചെലവായെന്നും ഹര്‍ജി ആരോപിക്കുന്നു.
2000 രൂപ നോട്ടുകളുടെ കാലാവധി നാല് മുതല്‍ അഞ്ചുവര്‍ഷം വരെയാണെങ്കില്‍, അതേ കാലയളവില്‍ അച്ചടിച്ച 500, 200, 100, 50, 20, 10, 5 രൂപ നോട്ടുകള്‍ക്കും ഇതേ കാലാവധിയായിരിക്കും ഉണ്ടാവുക. അങ്ങനെയെങ്കില്‍ ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ ഏപ്പോള്‍ വേണമെങ്കിലും ഈ നോട്ടുകളും പിന്‍വലിച്ചേക്കാം.
നിലവില്‍ രാജ്യത്തുള്ള എല്ലാ നോട്ടുകളുടെയും കാലാവധി എത്രയാണെന്നും എപ്പോഴാണ് ഈ നോട്ടുകള്‍ പിന്‍വലിക്കുകയെന്നതും സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ ആര്‍ബിഐ, ധനമന്ത്രാലയം എന്നിവര്‍ പുറത്തിറക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
English Summary; 2000 Withdrawal; Petition in Delhi High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.