
2022ലെ ഓടക്കുഴല്‍ അവാര്‍ഡ് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിന്. ‘പ്രാണവായു’ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുകളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട്. ചെറുകഥകള്‍ക്ക് പുറമെ നോവലുകളും തിരക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.
1962 ഒക്ടോബര്‍ എട്ടിന് കാസര്‍കോട് ജില്ലയിലെ ബാരഗ്രാമത്തില്‍ ജനിച്ച അംബികാസുതൻ ജന്തുശാസ്ത്രത്തില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ മലയാള വിഭാഗം അധ്യാപകനായിരുന്നു. കൃതികള്‍: രണ്ട് മുദ്ര, ജീവിതത്തിന്റെ മുദ്ര, കൊമേഴ്സ്യല്‍ ബ്രേക്ക്, കുന്നുകള്‍ പുഴകള്‍, എന്‍മകജെ, രാത്രി, വാലില്ലാത്ത കിണ്ടി, ഒതേനന്റെ വാള്‍, മരക്കാപ്പിലെ തെയ്യങ്ങള്‍, രണ്ട് മത്സ്യങ്ങള്‍, ഓര്‍മകളുടെ നിണബലി – നിരൂപണ ഗ്രന്ഥം.
English Summary;2022 odakkuzhal Award to Ambikasuthan Mangat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.