ഏറ്റവും ചൂടേറിയ വര്‍ഷമാകാൻ ഒരുങ്ങി 2023. ലോകത്തെ തന്നെ ഏറ്റവും ചൂടേറിയ ഒക്ടോബറായിരുന്നു കടന്നു പോയതെന്നും യൂറോപിലെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ലെ ജൂണ്‍, ജൂലൈ, സെപ്റ്റംബര്‍ എന്നിവ ലോകത്തെ ഏറ്റവും ചൂടേറിയ മാസങ്ങളായിരുന്നു. ജൂലൈയിലെ ആദ്യ മൂന്ന് ആഴ്ച ശരാശരി താപനില വ്യാവസായിക വിപ്ലവ സമയത്തെക്കാള്‍ 1.5 ഡിഗ്രി എന്ന അതിര് ഭേദിച്ചിരുന്നു. വ്യാവസായിക വിപ്ലവ സമയത്തെക്കാള്‍ 1.7 ഡിഗ്രി കൂടുതലായിരുന്നു ഈ വര്‍ഷം ഒക്ടോബറിലെ താപനില എന്നും കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പുറത്തിറക്കിയ ഈ മാസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നു.
വായുവിലെ താപനില 15.30 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഇത് വ്യാവസായിക വിപ്ലവ സമയത്തക്കാള്‍ 0.85 ഡിഗ്രി കൂടുതലാണെന്നും 2019 ഒക്ടോബറിനെക്കാള്‍ 0.40 ഡിഗ്രി കൂടുതലായിരുന്നു ഈ വര്‍ഷത്തെ ശരാശരി താപനിലയെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. കല്‍ക്കരി, എണ്ണ, വാതകങ്ങള്‍ എന്നിവ കത്തിക്കുന്നത് മൂലം ഭൂമിക്കുണ്ടായ താപനിലയെക്കാള്‍ കൂടുതലായിരുന്നു ഈ ആഴ്ചകളില്‍ അനുഭവപ്പെട്ടത് എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
1940 മുതലുള്ള താപനില കണക്കുകളാണ് കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് സൂക്ഷിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഈ വര്‍ഷം സെപ്റ്റംബറിലെ താപനില വ്യാവസായിക വിപ്ലവ സമയത്തെക്കാള്‍ 1.75 ഡിഗ്രി കൂടുതലായിരുന്നു. വ്യാവസായിക വിപ്ലവ സമയത്തെക്കാള്‍ 1.5 ഡിഗ്രി എന്ന അതിര് ഭേദിക്കുന്നത് വരള്‍ച്ച, ഉഷ്ണതരംഗം, കനത്ത മഴ തുടങ്ങി നിരവധി കാലാവസ്ഥാ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് യുഎന്നിന്റെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് അഭിപ്രായപ്പെട്ടു.
English Summary: 2023 set to be the hottest year on record
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.