19 December 2024, Thursday
KSFE Galaxy Chits Banner 2

2023 ഏറ്റവും ചൂടേറിയ വര്‍ഷം

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2024 9:12 pm

2023 ഏറ്റവും ചൂടേറിയ വര്‍ഷമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് (സിഎസ്ഇ) ആണ് റിപ്പാേര്‍ട്ട് പുറത്തുവിട്ടത്. ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ 329 ഉഷ്ണതരംഗങ്ങളാണ് രാജ്യം നേരിടേണ്ടി വന്നത്. സിഎസ്ഇ കാലാവസ്ഥാ സംഭവങ്ങള്‍ പട്ടികപ്പെടുത്തിയത് പ്രകാരം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശരാശരിയെക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് കഴി‍ഞ്ഞ വർഷം കണ്ടത്. 

ഏപ്രിലിൽ 27 ദിവസവും രാജ്യത്ത് ആലിപ്പഴം പെയ്തു. അതേസമയം ഒമ്പത് സംസ്ഥാനങ്ങളിൽ ഏഴ് ദിവസം ഉഷ്ണതരംഗമുണ്ടായി. ജൂണിൽ, 12 സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടു. ഉയർന്ന താപനില ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തുടർന്നു. അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ താപ തരംഗങ്ങൾ ആവൃത്തിയിലും ദൈർഘ്യത്തിലും വർധിക്കുമെന്നാണ് സിഎസ്ഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉഷ്ണതരംഗം ഇപ്പോൾ രണ്ടോ നാലോ ദിവസമാണ് നീണ്ടുനിൽക്കുന്നതെങ്കില്‍, 2060 ആകുമ്പോഴേക്കും 18 മുതൽ 20 ദിവസമായി ഉയരുമെന്നും സിഎസ്ഇ വ്യക്തമാക്കുന്നു. 

Eng­lish Summary:2023 will be the hottest year ever
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.