5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026

2026 ലോക കപ്പിലും അര്‍ജന്റീനക്കായി കളിക്കണം; ആഗ്രഹം വെളിപ്പെടുത്തി ലയണൽ മെസി

Janayugom Webdesk
ന്യൂയോർക്ക്
October 28, 2025 1:19 pm

അടുത്ത വർഷം ജൂണിൽ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുന്നതായി അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി വെളിപ്പെടുത്തി. താൻ ടീമിലുണ്ടായിരിക്കണമെന്നാണ് ആഗ്രഹമെന്നും, എന്നാൽ ടൂർണമെന്റിന് മുമ്പായി തൻ്റെ ശാരീരികക്ഷമത വിലയിരുത്തിയ ശേഷമായിരിക്കും കളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ അമേരിക്കൻ ടൂർണമെന്റായ മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിക്കായി കളിക്കുകയാണ് മെസി. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം. “ഒരു ലോകകപ്പിൽ പങ്കെടുക്കാൻ കഴിയുന്നത് അസാധാരണമായ ഒന്നാണ്. ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അവിടെയുണ്ടെങ്കിൽ, എൻ്റെ ദേശീയ ടീമിനെ സഹായിക്കുന്നതിൽ ഒരു പ്രധാന ഭാഗവാകാന്‍ എനിക്ക് സാധിക്കുമെന്നാണ് ആഗ്രഹം,” മെസി അഭിമുഖത്തിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.