5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

2026 ടി20 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ‑പാക് ഒരേ ഗ്രൂപ്പില്‍

Janayugom Webdesk
ദുബായ്
November 25, 2025 10:54 pm

2026 ടി20 ക്രിക്കറ്റ് ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഫെബ്രുവരി ഏഴിന് ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും നെതർലാൻഡ്‌സും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണുള്ളത്. ഇരുടീമും ഫെബ്രുവരി 15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. 

ഫെബ്രുവരി ഏഴിന് മുംബൈയില്‍ യുഎസു­മായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. 12ന് ഡല്‍ഹിയില്‍ നമീബിയയുമായും 15ന് കൊളംബോയില്‍ പാകിസ്ഥാനുമായും 18ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്‌സുമായുമാണ് ഇന്ത്യയുടെ ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍. ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 20 ടീമുകള്‍ പങ്കെടുക്കും. എട്ട് വേദികളിലായി മത്സരങ്ങള്‍ നടക്കും. ഫൈനൽ മാർച്ച് എട്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കും. രണ്ട് സെമിഫൈനലുകളും കൊൽക്കത്തയിലും മുംബൈയിലുമായി നടക്കും. ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശർമ്മ 2026 ടി20 ലോകകപ്പ് ബ്രാൻഡ് അംബാസഡറാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.