7 December 2025, Sunday

Related news

November 24, 2025
November 17, 2025
November 12, 2025
October 20, 2025
October 12, 2025
October 9, 2025
August 8, 2025
June 26, 2025
June 17, 2025
May 27, 2025

2026 ലോകകപ്പ് അവസാനത്തേത്; വിരമിക്കലില്‍ പ്രതികരിച്ച് റൊണാള്‍ഡോ

Janayugom Webdesk
ലിസ്ബണ്‍
November 12, 2025 10:50 pm

2026 ഫിഫ ലോകകപ്പാണ് തന്റെ കരിയറിലെ അവസാന ലോകകപ്പെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പിന് ശേഷം ഒരു വര്‍ഷം കൂടി ഫുട്ബോളില്‍ തുടര്‍ന്നേക്കുമെന്നും റൊണാള്‍ഡോ സൂചന നല്‍കി.

‘അടുത്ത വർഷം എനിക്ക് 41 തികയും. പിന്നീടൊരു അഞ്ചുവർഷം കൂടി ദേശീയ കുപ്പായത്തിൽ കളിക്കാനാകില്ല, എന്നാൽ കഴിയുന്ന കാലത്തോളം ഫുട്ബോൾ കളിക്കും- റോണോ കൂട്ടിച്ചേർത്തു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്നത് റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പാണ്. യോഗ്യത മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ വിജയിക്കാനായാല്‍ പറങ്കിപ്പട ലോകകപ്പിലേക്ക് കടക്കും. പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ 143 ഗോള്‍ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ കരിയറില്‍ ആകെ 950 ഗോള്‍ നേടിയിട്ടുണ്ട്. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ. 

നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസര്‍ താരമാണ് റൊണാള്‍ഡോ. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിയ റൊണാള്‍ഡോ അല്‍ നസറുമായി കരാര്‍ പുതുക്കിയിരുന്നു. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026ൽ ലോകകപ്പ് ആതിഥേയത്വം വഹിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.