
ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യ – ഇറാൻ ജോയിൻറ് കമ്മീഷൻ യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി സഹ അധ്യക്ഷത വഹിക്കും. 2024 ഓഗസ്റ്റിൽ അധികാരമേറ്റതിനുശേഷം അദ്ദേഹം ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. മെയ് 8 ന് ഹൈദരാബാദ് ഹൗസിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അരഘ്ചി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. പിന്നീട്, രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും അദ്ദേഹം കാണും. വ്യാപാരം, ഊർജം, റീജിയണൽ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ചചെയ്യാൻ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.