12 February 2026, Thursday

Related news

February 12, 2026
February 9, 2026
January 27, 2026
January 8, 2026
December 7, 2025
December 6, 2025
December 4, 2025
November 7, 2025
November 5, 2025
November 4, 2025

സുഡാനിൽ നൈൽ നദിയിൽ ബോട്ട് മറിഞ്ഞ് 21 മരണം

Janayugom Webdesk
ഖാർത്തൂം
February 12, 2026 6:19 pm

വടക്കൻ സുഡാനിലെ റിവർ നൈൽ സ്റ്റേറ്റിൽ യാത്രക്കാരുമായി പോയ ബോട്ട് നൈൽ നദിയിൽ മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 21 പേർ മരിച്ചു. തൈബ അൽ ഖവാദ്, ദെയിം അൽ ഖറായി എന്നീ ഗ്രാമങ്ങൾക്കിടയിൽ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഷെൻഡി മേഖലയിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ തിരമാലകളാണ് ബോട്ട് മറിയാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആറുപേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.