22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 20, 2024
May 12, 2024
March 17, 2024
February 21, 2024
January 14, 2024
January 11, 2024
November 24, 2023
August 28, 2023
August 28, 2023
August 14, 2023

അഫ്ഗാനില്‍ ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 21 മരണം

Janayugom Webdesk
കാബൂള്‍
March 17, 2024 8:10 pm

തെക്കൻ അഫ്ഗാനിസ്ഥാനിൽ ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 21 പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. ഹെൽമണ്ട് പ്രവിശ്യയില്‍ ഗ്രിഷ്‌ക് ജില്ലയിലെ ഹെറാത്ത്-കാണ്ഡഹാർ ഹൈവേയിലാണ് അപകടമുണ്ടായത്. പാസഞ്ചര്‍ ബസില്‍ ഒരു ബെെക്ക് ഇടിയ്ക്കുകയും നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന ടാങ്കറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടി നടന്നതിനു പിന്നാലെ വാഹനങ്ങള്‍ക്ക് തീപിടിച്ചു. ബെെക്കിലെ രണ്ട് യാത്രക്കാരും ടാങ്കറിലുണ്ടായിരുന്ന മൂന്ന് പേരും 16 ബസ് യാത്രക്കാരുമാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്. 

Eng­lish Sum­ma­ry: 21 dead after bus and fuel tanker col­lide in Afghanistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.