ബംഗളൂരുവിലേക്കുള്ള തീവണ്ടിയില്‍ അച്ഛനോടൊപ്പം യാത്രചെയ്ത വിദ്യാര്‍ത്ഥി മരിച്ചനിലയില്‍. മാവേലിക്കര അറനൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന്‍ ധ്രുവന്‍ ശ്രീഹരി(21) ആണ് മരിച്ചത്. ബംഗളൂരുവിലേക്കുള്ള സ്പെഷ്യല്‍ തീവണ്ടിയില്‍ ഈറോഡിനടുത്തുവച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
അച്ഛന്‍ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുന്‍പു നാട്ടിലെത്തിയ ധ്രുവന്‍, ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് മടങ്ങിയത്. താഴത്തെ ബര്‍ത്തില്‍ ഉറങ്ങാന്‍കിടന്ന ധ്രുവനെ, പുലര്‍ച്ചെ നാലിന് അച്ഛന്‍ വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല. ടിടിഇയെ അറിയിച്ചതിനെത്തുടര്‍ന്ന് തീവണ്ടി ഈറോഡിനടുത്തുള്ള ശങ്കരിദുര്‍ഗ് സ്റ്റേഷനില്‍ നിര്‍ത്തി. അവിടത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണു സൂചന. ബിരുദപഠനം കഴിഞ്ഞ ധ്രുവന്‍ ബെംഗളൂരുവില്‍ ഉപരിപഠനത്തിലായിരുന്നു. ശ്രീഹരിക്ക് ബംഗളൂരുവില്‍ ബിസിനസാണ്. അമ്മ ദീപ അവിടെത്തന്നെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. സഹോദരന്‍: ദേവനന്ദനന്‍. മൃതദേഹം വീട്ടിലെത്തിച്ച ശേഷം സംസ്കരിച്ചു.
English Sammury: 21 year old man dies in train during travel with his father
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.