
ഉത്തര്‍പ്രദേശില്‍ പിതാവിനെ കൊലപ്പെടുത്തിയ 21കാരൻ മകനെ പൊലീസ് പിടികൂടി. മാനവേന്ദ്ര സിങ്ങ് (49) ആണ് കൊല്ലപ്പെട്ടത്. പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്ഷത് പ്രതാപ് സിങ് മൃതദേഹം പല കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. എന്‍ട്രന്‍സ് എഴുതി മെഡിക്കല്‍ മേഖലയില്‍ കരിയര്‍ കണ്ടെത്തണമെന്ന് മാനവേന്ദ്ര മകനെ നിരന്തരം സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ മകന് അതില്‍ താല്പര്യമില്ലായിരുന്നു. ഇവര്‍ തമ്മില്‍ നിരന്തരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അക്ഷത് വീട് വിട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്കി.
വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൂന്നാം നിലയില്‍ നിന്നും താഴേക്കിറക്കിയ മൃതദേഹം അക്ഷത് വെട്ടി കഷ്ണങ്ങളാക്കുകയായിരുന്നു. ഇത് കണ്ട് നിന്ന സഹോദരിയെ ഭീക്ഷണിപ്പെടുത്തി കൊല്ലമെന്ന് പേടിപ്പിക്കുകയും ചെയ്തു. ശേഷം മൃതദേഹഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വീട്ടിനുള്ളില്‍ നീല ഡ്രമ്മിലാക്കി സൂക്ഷിക്കുകയും ചെയ്തു. ഇത് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. അക്ഷതിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ കാര്യങ്ങല്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.