22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

അമ്മയെ കൊന്ന് പ്ലാസ്റ്റിക് ബാഗില്‍ മൃതദേഹം കെട്ടിവച്ച് 21 കാരി: കൊലപാതകം ശുചിമുറിയില്‍ മാസങ്ങളോളം പൂട്ടിയിട്ടതിന് ശേഷം

Janayugom Webdesk
മുംബൈ
March 15, 2023 9:56 am

മഹാരാഷ്ട്രയിലെ ലാൽബാഗ് ഏരിയയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ 53കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. 21 കാരിയായ മകളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ സഹോദരനും മരുമകനും ഇവരെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച കാലചൗക്കി പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ട്‌മെന്റിന്റെ ഒന്നാം നിലയില്‍ നടത്തിയ തിരച്ചിലിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഇവരുടെ മൃതദേഹം അഴുകിയ നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.

മകൾ മാസങ്ങളോളം ശുചിമുറിയില്‍ ഇവരെ പൂട്ടിയിട്ടിരുന്നു. പിന്നീടാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, മകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്, പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: 21-year-old woman kills moth­er, wraps body in plas­tic bag: Mur­der after she locked her­self in bath­room for months

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.