ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക എഎപി പുറത്തിറക്കി. തൊഴിൽ, മഹിളാ സമ്മാൻ യോജന പ്രകാരം നൽകുന്ന തുക വർധിപ്പിക്കൽ, മുതിർന്ന പൗരന്മാർക്ക് സ്വകാര്യ, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ, ദളിത് വിദ്യാര്‍ത്ഥികൾക്ക് വിദേശപഠനത്തിനുള്ള സ്കോളർഷിപ്പ് എന്നിവ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ പെട്ടവയാണ്.സമഗ്രമായ തൊഴിൽ സൃഷ്ടിക്കൽ പദ്ധതിയിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
സ്ത്രീകൾക്കായി മഹിളാ സമ്മാൻ യോജന എന്ന പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ഇതിലൂടെ ഓരോ സ്ത്രീക്കും പ്രതിമാസം 2,100 രൂപ ലഭിക്കും.വൈദ്യചികിത്സയ്ക്കായി സഞ്ജീവനി പദ്ധതി, കുടിശികയുള്ള വെള്ളക്കരം ഒഴിവാക്കുൽ , ജല ഉപഭോഗ ബില്ലിംഗ് തുടങ്ങിയ വാഗ്ദാനങ്ങളൂം പ്രകടന പത്രികയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.