22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 3, 2024
November 10, 2024
November 10, 2024
November 3, 2024
October 30, 2024
October 29, 2024
October 28, 2024
October 18, 2024

22 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്‌റ്റു ചെയ്തു

Janayugom Webdesk
ചെന്നൈ
August 6, 2024 1:27 pm

സമുദ്രാതിർത്തി ലംഘിച്ചെന്ന്‌ ആരോപിച്ച്‌ 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നും ഇവരുടെ രണ്ട് ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തതായും തരുവൈക്കുളത്തെ മത്സ്യത്തൊഴിലാളി സംഘടന അറിയിച്ചു.

ആർ ആന്റണി മഹാരാജ, ജെ ആന്റണി തെൻ ഡാനില എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ്‌ സൈന്യം പിടിച്ചെടുത്തത്‌. ജൂലൈ 21നും 23നുമായി ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളാണ്‌ ശ്രീലങ്കൻ സേന പിടിച്ചെടുത്തത്‌. രണ്ടു ബോട്ടുകളിലായി മൊത്തം 22 പേരുണ്ടായിരുന്നു.

Eng­lish Sum­ma­ry: 22 Indi­an fish­er­men have been arrest­ed by the Sri Lankan Navy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.