21 June 2024, Friday

Related news

June 14, 2024
June 13, 2024
June 11, 2024
June 1, 2024
May 31, 2024
May 31, 2024
May 31, 2024
May 29, 2024
May 27, 2024
May 22, 2024

22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം; എസ്ഐ അറസ്റ്റിൽ, സിഐ ഒളിവില്‍

Janayugom Webdesk
തിരൂർ
May 31, 2024 9:06 pm

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ വളാഞ്ചേരി സ്റ്റേഷനിലെ എസ്ഐ പി ബി ബിന്ദുലാൽ അറസ്റ്റിൽ. അവധിയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ യു എച്ച് സുനിൽദാസ് ഒളിവിലാണ്. രണ്ടുപേരെയും ഉത്തരമേഖല ഐജി കെ സേതുരാമൻ സസ്പെന്‍ഡ് ചെയ്തു. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്. എസ്ഐമാരായ വാസുദേവൻ, മുഹമ്മദ് അഷറാഫ്, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

മാർച്ച് 29ന് പാറമടയിലേക്ക് കൊണ്ടുവന്ന സ്ഫോടകവസ്തുക്കള്‍ വളാഞ്ചേരിയില്‍ വച്ച് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ക്വാറി ഉടമ നിസാറിൽ നിന്ന് കൈക്കൂലിയായി 22 ലക്ഷം രൂപ ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. കേസിൽപ്പെടുത്തി റിമാൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സിഐ എട്ടുലക്ഷവും എസ്ഐ പത്തുലക്ഷവും ഇടനിലക്കാരനായി നിന്ന തിരുവേഗപ്പുറ സ്വദേശി അസൈനാർ നാലുലക്ഷവും വാങ്ങി. 

നിസാറിനൊപ്പം സ്ഥലമുടമകളെയും കളേയും അറസ്റ്റ് ചെയ്യുമെന്നും കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ പണം നൽകാൻ ആവശ്യപ്പെട്ടുവെന്നും അതനുസരിച്ചാണ് പണം നൽകിയതെന്നും പരാതിയിൽ പറയുന്നു. കൊള്ള, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ബിന്ദുലാൽ, അസൈനാർ എന്നിവരെ തിരൂർ മജിസ്ട്രേറ്റ് ജെ ശ്രീജ റിമാൻഡ് ചെയ്തു. 

Eng­lish Summary:22 lakh rupees bribe inci­dent; SI arrest­ed, CI absconding
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.