ശബരിമലയിലേക്ക് പോകുന്നതിനായി ജനങ്ങൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട 22 റോഡുകൾ കൂടി നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. ഇതിനായി 170 കോടി രൂപ അനുവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓരോ വർഷവും ശബരിമലയിലേക്കെത്തുന്നത്. അവർക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാൻ ശബരിമല റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കാനുള്ള ശ്രമങ്ങൾ സര്‍ക്കാര്‍ തുടരുകയാണ്.
ഇത്തവണ തീർത്ഥാടന കാലം ആരംഭിക്കും മുൻപ് തന്നെ പൊതുമരാമത്ത് റോഡുകൾ നല്ല നിലവാരത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തിയിരുന്നു. സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിൽ യോഗം ചേരുകയും പ്രവൃത്തികൾ വിലയിരുത്തുകയും ചെയ്തിരുന്നു.
English Summary:22 more Sabarimala roads will be upgraded; 170 crore has been sanctioned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.