
2024–25 സാമ്പത്തിക വര്‍ഷം മിൽമ ക്ഷീരകർഷകർക്ക് നല്‍കിയത് 225.57 കോടി രൂപയുടെ ആനുകൂല്യങ്ങൾ. മുൻവർഷത്തേക്കാൾ 79.29 ശതമാനം കൂടുതലാണിത്. ക്ഷീരകർഷകർക്ക് മിൽമ ലഭ്യമാക്കുന്ന അധിക പാൽവില, കാലിത്തീറ്റ സബ്സിഡി, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായാണ് ഈ തുക ചെലവിട്ടത്. 2023–24 സാമ്പത്തിക വർഷം ആനുകൂല്യങ്ങൾക്കായി മാറ്റിവച്ച തുക 125.81 കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മിൽമയുടെ വിറ്റുവരവ് 4327 കോടി രൂപയാണ്. മിൽമയുടെ തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂണിയനുകളിലൂടെയാണ് നിരവധി ആനൂകൂല്യങ്ങൾ ക്ഷീരകർഷകർക്ക് ലഭ്യമാക്കിയത്.
2024–25ല്‍ 1269 കോടിയാണ് തിരുവനന്തപുരം മേഖലാ യൂണിയന്റെ വിറ്റുവരവ്. 58.39 കോടി ക്ഷീരകർഷകർക്ക് ഇക്കാലയളവില്‍ ആനുകൂല്യങ്ങള്‍ നല്‍കി. അറ്റ ലാഭത്തിന്റെ 77.14 ശതമാനമാണിത്. എറണാകുളം മേഖലാ യൂണിയൻ ഇക്കാലയളവില്‍ 988.87 കോടിയുടെ വിറ്റുവരവ് നേടി. 65.59 കോടി രൂപ വിവിധ ആനുകൂല്യങ്ങള്‍ക്കായി ചെലവിട്ടു. അറ്റ ലാഭത്തിന്റെ 85.80 ശതമാനമാണിത്. 1622 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലബാർ മേഖലയുടെ വിറ്റുവരവ്. 89.64 കോടി രൂപ ആനുകൂല്യങ്ങള്‍ക്കായി (അറ്റ ലാഭത്തിന്റെ 97 ശതമാനം) ചെലവിട്ടു. മിൽമ ഫെഡറേഷൻ നേരിട്ടു നടത്തുന്ന വിവിധ ഉല്പന്നങ്ങളുടെ വിറ്റുവരവ് 2024–25ല്‍ 447 കോടി രൂപയാണ്. ഇക്കാലയളവില്‍ 11.95 കോടി രൂപ കാലിത്തീറ്റ സബ്സിഡിയായി ഫെഡറേഷൻ നൽകി. ക്ഷീരകർഷരോടുള്ള പ്രതിബദ്ധതയിൽ മിൽമ കുറവ് വരുത്തില്ല എന്നത് ക്ഷീരകർഷകരുടെ ആനുകൂല്യങ്ങൾ ഇരട്ടിയാക്കിയതിലൂടെ വ്യക്തമാണെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.