
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ അലോട്ട്‌മെന്റ് നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത് 24,999 മെറിറ്റ് സീറ്റ്.
കൊല്ലത്താണ് കൂടുതൽ സീറ്റുകൾ ഒഴിവുള്ളത്. 3,082. മലപ്പുറത്ത് 894 സീറ്റുകൾ ശേഷിക്കുന്നുണ്ട്. ജില്ലക്കുള്ളിലോ മറ്റു ജില്ലകളിലേക്കോ സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് 21ന് വൈകിട്ട് നാലു വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലോ സ്പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്‌ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മറ്റൊരു ജില്ലയിൽ പോയവർക്ക് തിരിച്ച് ജില്ലയിലേക്ക് ട്രാൻസ്‌ഫറിന് അപേക്ഷിക്കാൻ കഴിയില്ല.
മാറ്റം ആവശ്യപ്പെടുന്ന സ്‌കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ച അപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്ല. മുൻഗണനാക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. സ്‌കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേക്ക് മാറണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.