മണ്ഡലകാലത്ത് ശനിയാഴ്ചവരെ ശബരിമലയില്‍ 25,69,671 തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെര്‍ച്വല്‍ ക്യൂ ബുക്കിംങ് ചൊവ്വാഴ്ച 64,000വും മണ്ഡലപൂജ ദിവസമായ ബുധനാഴ്ച 70,000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്.
ജനുവരി മുതല്‍ വീണ്ടും 80,000 ആകും. ശനിയാഴ്ച 97,000ല്‍ അധികം പേര്‍ ശബരിമല ദര്‍ശനത്തിനെത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കെന്നും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് അഞ്ച് ലക്ഷത്തില്‍ അധികം തീര്‍ഥാടകരാണ്. തിങ്കളാഴ്ച മുതല്‍ ഞായര്‍ വൈകിട്ട് അഞ്ച് വരെ 4,87,665 പേരാണ് പമ്പയില്‍ നിന്ന് മാത്രം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയത്.
തിങ്കള്‍ 88,054, ചൊവ്വ 68,970, ബുധന്‍ 69,588, വ്യാഴം 67,615, വെള്ളി 73,200, ശനി 66,281 എന്നിങ്ങനെയാണ് പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തിയവരുടെ എണ്ണം. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെ 53,957 പേരും പമ്പയില്‍ നിന്ന് മല ചവിട്ടി. പുല്ലുമേട് വഴി എത്തുന്ന തീര്‍ഥാടകരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ദിനവും 4,000ല്‍ അധികം തീര്‍ഥാടകരാണ് കാനന പാതയിലൂടെ സന്നിധാനത്ത് എത്തുന്നത്.സന്നിധാനം മുതൽ നീലിമല വരെ തീർത്ഥാടകരുടെ നീണ്ട നിരയാണ് ക്രിസ്മസ് ദിനത്തിൽ അനുഭവപ്പെടുന്നത്. കടുത്ത തിരക്ക് നിയന്ത്രിക്കാൻ കർശനനിയന്ത്രണങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
English Summary:
25.69 lakh pilgrims visited Sabarimala during Mandal
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.