ബിജെപി പത്തനംതിട്ട ലോക്സഭാ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ടി ജി നന്ദകുമാർ. വിഗ്രഹ കള്ളൻ, കാട്ടുകള്ളൻ തുടങ്ങിയ പരാമർശങ്ങള്‍ പിൻവലിച്ചുകൊണ്ട് മാപ്പ് പറയാത്ത പക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
ബിജെപി പത്തനംതിട്ട ലോക്സഭാ സ്ഥാനാര്‍ത്ഥിയും ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി സി ബി ഐ സ്റ്റാൻഡിങ് കൗണ്‍സില്‍ നിയമനവുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ടി ജി നന്ദകുമാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ടി ജി നന്ദകുമാറിനെതിരേ അനില്‍ ആന്റണിയും സുരേന്ദ്രനും വിവിധ പരാമർശങ്ങള്‍ നടത്തി. വിഗ്രഹം മോഷ്ടിച്ചയാളാണ് ടി ജി നന്ദകുമാറെന്ന് അനില്‍ ആന്റണി പറഞ്ഞു. അതേസമയം കാട്ടുകള്ളനാണെന്ന പരാമർശം കെ സുരേന്ദ്രനും ഉന്നയിച്ചിരുന്നു. ഈ പരാമർശങ്ങള്‍ക്കെതിരേയാണ് ഇപ്പോള്‍ ടി ജി നന്ദകുമാർ നഷ്ടപരിഹാരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.
English Summary: 25 lakhs to be paid as compensation; Anil Antony and Surendran Nandakumar’s lawyer notice
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.