6 December 2025, Saturday

Related news

December 6, 2025
December 3, 2025
December 2, 2025
November 29, 2025
November 29, 2025
November 26, 2025
November 23, 2025
November 22, 2025
November 20, 2025
November 16, 2025

ഇൻസ്റ്റഗ്രാം വഴി വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്തു; യുവാവ് കണ്ണൂരിൽ അറസ്റ്റിൽ

Janayugom Webdesk
കണ്ണൂർ
February 19, 2025 12:57 pm

വിവാഹ മോചിതയായ യുവതിക്ക് ഇൻസ്റ്റഗ്രാം വഴി വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. വടകര സ്വദേശി നജീർ ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ യുവതിയെയാണ് തട്ടിപ്പിനിരയാക്കിയത്. തലശ്ശേരി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഈ മാസം ഒമ്പതാം തീയതിയാണ് കേസിനാസ്പദമായ പരാതി തലശേരി പൊലീസിന് ലഭിക്കുന്നത്.

നാളുകളായി ഇരുവരെ ഇൻസ്റ്റാ​ഗ്രാമിൽ ചാറ്റ് ചെയ്തിരുന്നെങ്കിലും യഥാർത്ഥ ഐഡന്റിറ്റി നജീർ വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് ഒരുമിച്ച് ജീവിക്കാനായി സ്വർണവുമായി എത്താൻ നിർദേശിച്ചത്. ശേഷം സ്വർണം കൈക്കലാക്കി നജീർ കടന്നു കളയുകയായിരുന്നു. കൈയിലുള്ള പണവും സ്വർണവുമായി തലശേരിയിലേക്ക് എത്താനാണ് നജീർ യുവതിയോട് ആവശ്യപ്പെട്ടിരുന്നത്.ആദ്യ വിവാഹം നടത്തിയിരുന്ന സമയത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായാണ് യുവതി തലശേരിയിലെത്തിയത്. സ്വർണാഭരണം കൈയിൽ‌ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നും തന്റെ സുഹൃത്തു വരുമെന്നും നജീർ പറഞ്ഞു. 

സ്വർണം സുഹൃത്തിന്റെ കൈയിൽ ഏൽപ്പിച്ചേക്കാനും നജീർ നിർദേശിച്ചു. ശേഷം താൻ അറേഞ്ച് ചെയ്ത ടാക്സിയിൽ കോഴിക്കോട്ടേക്ക് യാത്ര ചെയ്താൽ മതിയെന്നും നജീർ യുവതിയോട് പറ‍ഞ്ഞു. ഇത് യുവതി വിശ്വസിച്ചു.നജീറിനെ ഒരിക്കൽ പോലും യുവതി നേരിട്ട് കണ്ടിരുന്നില്ല. നജീർ പറഞ്ഞതനുസരിച്ച് സ്വർണം യുവതി കൈമാറി. ഇതിന് ശേഷം ആളെയും സ്വർണവും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതുമായി പ്രതി മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ ആരോപണങ്ങളുണ്ടെന്നാണ് പൊലീസിൽ നിന്ന് മനസിലാക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ, ​ഗൂ​ഗിൾ പേ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.