26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 26, 2025
January 26, 2025
January 25, 2025
January 25, 2025
January 25, 2025
January 25, 2025
January 25, 2025
January 25, 2025
January 24, 2025
January 23, 2025

25,000 കോടിയുടെ മെത്താംഫിറ്റമിന്‍; ഇറാന്‍ പൗരന്‍ കുറ്റക്കാരനല്ലെന്ന് കോടതി

Janayugom Webdesk
കൊച്ചി
January 15, 2025 10:21 pm

ആഴക്കടലില്‍ വച്ച് കപ്പലില്‍ നിന്നും 25,000 കോടി വിലമതിക്കുന്ന 2,500 കിലോ മെത്താംഫിറ്റമിനുമായി ഇന്ത്യന്‍ നാവികസേന പിടികൂടിയ ഇറാന്‍ പൗരന്‍ സുബൈറിനെ വെറുതെ വിട്ടു. പ്രതി കുറ്റക്കാരനല്ലെന്ന് എറണാകുളം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് കുമാര്‍ വിധിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഈ കേസ്. പാകിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടുള്ള ലഹരി കേസ് ആയിരുന്നു ഇത്. പ്രതിയെ പാകിസ്ഥാന്‍ പൗരന്‍ എന്ന സംശയത്തിലാണ് നേവിയും എന്‍സിബിയും കൂടി പിടിച്ചതെങ്കിലും ഇറാന്‍ പൗരന്‍ ആണെന്ന പ്രതിയുടെ വാദവും തെളിവുകളും കോടതി അംഗീകരിക്കുകയായിരുന്നു. 

കപ്പലില്‍ പ്രതിയെ കൂടാതെ അഞ്ചു പേര്‍ ഉണ്ടായിരുന്നു എന്നും കപ്പലില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളെ കുറിച്ചു യാതൊരു വിധ അറിവും ഉണ്ടായിരുന്നില്ലെന്നുമുള്ള പ്രതിയുടെ വാദം വിശ്വസനീയമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. കപ്പലില്‍ സഞ്ചരിച്ചിരുന്ന മുഴുവന്‍ പേരുടെയും പേരും മറ്റ് വിവരങ്ങളും നേവി, എന്‍സിബി ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതായി കോടതി നിരീക്ഷിച്ചു. ഈ കേസില്‍ പ്രതിയെ തന്നെ പ്രതിഭാഗം സാക്ഷിയായി വിസ്തരിക്കുക എന്ന അപൂര്‍വമായ നടപടിക്രമത്തിനും കോടതി സാക്ഷിയായി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിന്‍ സ്റ്റാന്‍ലി മാഹിന്‍ ഹംസ എന്നിവരാണ് ഹാജരായത്.

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.