സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 26 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ കൂടി വരുന്നു. വിവിധ ജില്ലകളിലായി നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഒല്ലൂരില്‍ റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 71 മേഖലകളില്‍ 25 സെന്റ് വരെ സൗജന്യ ഭൂമി തരം മാറ്റത്തിന് അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലൂടെ തരം മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ മൂന്നുവര്‍ഷക്കാലം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ 180877 പട്ടയങ്ങളാണ് നല്‍കിയത്. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. പൊതുജനങ്ങള്‍ക്ക് സേവനം സമയബന്ധിതമായും സങ്കീര്‍ണതകളില്ലാതെ ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.