
ബെംഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും 26കാരൻ വീണുമരിച്ചു. ഹെസരഘട്ടയിലെ ഗൗഡിയ മഠത്തിൽ താമസിക്കുകയായിരുന്ന നിക്ഷപ് എന്ന യുവാവാണ് മരിച്ചത്. യൂറോപ്പിൽ നിന്ന് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയതായിരുന്നു നിക്ഷാപ്. ബുധനാഴ്ചയാണ് ബെംഗളൂരു ഷെട്ടിഹള്ളിയിലെ പ്രിൻസ് ടൗൺ അപ്പാർട്ട്‌മെന്റിലെ വീട്ടിലെത്തിയത്.
അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിൽ നിന്ന് വീണ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മകൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്‌കീസോഫ്രീനിയ ചികിത്സയിലായിരുന്നുവെന്ന് പിതാവ് പറഞ്ഞതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.