5 December 2025, Friday

Related news

December 5, 2025
December 1, 2025
November 29, 2025
November 21, 2025
November 13, 2025
November 12, 2025
November 10, 2025
October 29, 2025
October 18, 2025
October 16, 2025

നവദമ്പതികൾ തമ്മിൽ 26 വയസ്സിന്റെ വ്യത്യാസം ;ബോളിവുഡ് നടൻ സാഹിൽ ഖാൻ വിവാഹിതനായി

Janayugom Webdesk
ദുബായ്
February 16, 2025 9:07 pm

ബോളിവുഡ് നടൻ സാഹിൽ ഖാൻ വിവാഹിതനായി . തന്നെക്കാൾ 26 വയസ് കുറവുള്ള അർമേനിയന്‍ സ്വദേശിയായ കാമുകി മിലേന അലക്‌സാന്ദ്രയാണ് വധു . സാഹിൽഖാന്റെ രണ്ടാം വിവാഹമാണിത് .വിവാഹ ചടങ്ങില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ സാഹിൽ ഖാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയത്തെ പ്രായത്തിനനുസരിച്ച് നിർവചിക്കാനാകില്ലെന്നാണ് സാഹിൽഖാൻ പറയുന്നത്. എന്റെ ജീവിതം തന്നെ അതിന്റെ പ്രതിഫലനമാണെന്നും സാഹിൽ പറഞ്ഞു. ജീവിതത്തില്‍ മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കലും, തമ്മിലുള്ള മനസിലാക്കലും എല്ലാം ചേര്‍ന്നതാണ് സ്നേഹമെന്നും താരം പറഞ്ഞു. 

അതേ വിശ്വാസം തന്നെയാണ് തനിക്കും എന്ന് സാഹിൽ ഖാന്റെ ഭാര്യ മിലേനയും പറയുന്നു.താൻ ആദ്യമായി മിലേനയെ കണ്ടുമുട്ടിയപ്പോൾ അവൾക്ക് 21 വയസ്സായിരുന്നുവെന്നും, കണ്ടപ്പോള്‍ തന്നെ സ്നേഹം തോന്നിയെന്നും സാഹില്‍ പറയുന്നു. ഒരു കഫേയിൽ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ, മെലീന അമ്മയോടൊപ്പം അത്താഴം കഴിക്കുന്നത് ശ്രദ്ധിച്ചുവെന്ന് താരം പറയുന്നു. മോഡലിംഗ് അവസരവുമായി താരം അവളെ സമീപിച്ചെങ്കിലും താൽപ്പര്യമില്ലെന്ന് പറഞ്ഞ് അവൾ അത് നിരസിച്ചു. വിവാഹം കഴിക്കാനും കുടുംബം കെട്ടിപ്പടുക്കാനും കുട്ടികളുണ്ടാകാനും മാത്രമാണ് താൻ പുരുഷനെ തേടുന്നതെന്നും മെലീന കൂട്ടിച്ചേർത്തു. അവളുടെ ലാളിത്യവും സത്യസന്ധതയും അവനെ തൽക്ഷണം ആകർഷിച്ചു. അതാണ് പിന്നീട് പ്രണയവും വിവാഹവുമായതെന്ന് സാഹിൽ ഖാന്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.