
ദക്ഷിണ കൊറിയയില്‍ പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ 261 പേരെ ലൈംഗികമായി ചൂഷണം ചെയ്ത ടെലഗ്രാം വഴി പ്രവർത്തിച്ചിരുന്ന സെക്സ് ക്രൈം സംഘത്തിന്റെ നേതാവിന് ജീവപര്യന്തം തടവ്. 33കാരനായ കിം നോക് വാനിനാണ് തടവുശിക്ഷ വിധിച്ചത്. ഈ സംഘം ഇരകളെ ബ്ലാക്ക്മെയിൽ ചെയ്തശേഷം അശ്ലീല കണ്ടന്റുകൾ നിർമ്മിക്കുകയും അത് ഓൺലൈൻ ചാറ്റ് റൂമുകളിൽ പങ്കിടുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ സൈബർ ലൈംഗിക ചൂഷണത്തിന് ഇരയായ കേസാണിത്.
പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളും കിം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. ക്രിമിനൽ സംഘടന രൂപീകരിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക, ലൈംഗികമായി ആളുകളെ ചൂഷണം ചെയ്യുന്നതും, നിയമവിരുദ്ധമായി ചിത്രീകരിച്ചതുമായ കണ്ടന്റുകൾ വിതരണം ചെയ്യുക എന്നീ കുറ്റങ്ങൾക്കാണ് ഇയാൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ് കിം തന്റെ ചൂഷണത്തിനിരയാക്കിയ പലരേയും കണ്ടെത്തിയത്. അവരെ പിന്നീട് ടെലിഗ്രാമിലേക്ക് ആകർഷിക്കുകയും പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ താൽപ്പര്യം പ്രകടിപ്പിച്ച പുരുഷന്മാരെയും ലൈംഗികകാര്യങ്ങളിൽ കൗതുകം പ്രകടിപ്പിക്കുന്ന സ്ത്രീകളെയുമാണ് അയാൾ സമീപിച്ചത്. തുടർന്ന് അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അധികാരികളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇവരിൽ പലരേയും പിന്നീട് പുതിയ ഇരകളെ കണ്ടെത്താൻ ഉപയോഗിക്കുകയായിരുന്നു. ടെലഗ്രാം ദക്ഷിണ കൊറിയൻ പൊലീസുമായി സഹകരിക്കുന്ന ആദ്യത്തെ കേസാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.