13 February 2026, Friday

Related news

February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കോവിഡ്

Janayugom Webdesk
തിരുവനന്തപുരം
December 22, 2023 9:48 am

കേരളത്തില്‍ ഇന്നലെ 265 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2606 ആയി. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 2,699 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 388 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേര്‍ മരിച്ചു. കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്നത്. മുന്‍കരുതല്‍ നടപടികളില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തരുതെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 ആദ്യമായി കണ്ടെത്തിയ കേരളത്തില്‍ ഒരു മാസത്തിനകം 3000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നു സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ അത്രയും പേര്‍ വൈറസ് മുക്തരാകുന്നതിനാല്‍ ഗുരുതര സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ ഒരാളില്‍ മാത്രമേ ജെഎന്‍1 കണ്ടെത്തിയിട്ടുള്ളൂ.

Eng­lish Summary;265 peo­ple got Covid in the state yesterday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.