22 January 2026, Thursday

Related news

January 7, 2026
October 2, 2025
May 8, 2025
August 30, 2024
May 10, 2024
April 17, 2024
January 4, 2024
May 25, 2023

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു;300ലധികം വിമനസര്‍വീസുകള്‍ റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
May 8, 2025 11:16 am

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 27വിമാനത്താവളങ്ങള്‍ അടച്ചു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അതിര്‍ത്തി മേഖലകളിലടക്കമുള്ള വിമാനത്താവളങ്ങള്‍ ഈ മാസം പത്ത് വരെയാണ് അടച്ചത്ഇവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. ഏകദേശം 300ലധികം വിമാന സർവീസുകളാണ് വിവിധ എയർലൈനുകൾ റദ്ദാക്കിയത്. രാജസ്ഥാൻ, ​ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ, ചണ്ഡീ​ഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് പ്രധാനമായും അടച്ചത്. ചില വിമാനത്താവളങ്ങളുടെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിട്ടുണ്ട്.

ചണ്ഡീ​ഗഡ്, ശ്രീന​ഗർ, അമൃത്‍സർ, ലുധിയാന, ഭുന്താർ, കൃഷ്ണഘട്ട്, പട്യാല, ഷിംല, ധർമശാല, ഭട്ടിൻഡ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംന​ഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്ല, കെഷോധ്, ഭുജ്, തോയിസ് എയർ ഫോഴ്സ് സ്റ്റേഷൻ ലഡാക്ക്, ​ഗ്വാളിയോർ, ഹിന്ദോൺ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷയും ജാ​ഗ്രത നിർദേശങ്ങളും നൽകിയിട്ടുണ്ട്.

വിമാനസർവീസുകളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾക്കായി യാത്രക്കാർ എയർലൈൻ അധികൃതരെ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. എയർഇന്ത്യ, ഇൻഡി​ഗോ, ആകാശ എയർ, സ്പൈസ്ജെറ്റ് തുടങ്ങിയ ആഭ്യന്തര എയർലൈനുകളും വിദേശ എയർലൈനുകളും സർവീസുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. 165ഓളം സർവീസുകൾ റദ്ദാക്കിയെന്ന് ഇൻഡി​ഗോ വക്താവ് അറിയിച്ചിരുന്നു. ബുധൻ പുലർച്ചെയാണ് പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണങ്ങൾ നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഭീകരകേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.