13 March 2026, Friday

Related news

March 13, 2026
March 12, 2026
March 11, 2026
March 10, 2026
March 8, 2026
March 8, 2026
March 7, 2026
March 4, 2026
March 2, 2026
February 26, 2026

ഹോർമുസ് കടലിടുക്കിൽ കുടുങ്ങി 27 ഇന്ത്യൻ എണ്ണക്കപ്പലുകൾ; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

Janayugom Webdesk
ന്യൂഡൽഹി
March 13, 2026 7:18 pm

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ 27 ഇന്ത്യൻ എണ്ണക്കപ്പലുകൾ ഇപ്പോഴും ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഒരു ഇന്ത്യൻ എണ്ണക്കപ്പലിന് മാത്രമാണ് നിലവിൽ സംഘർഷ മേഖല കടക്കാനായത്. ഇന്ത്യൻ പതാകയേന്തിയ ഒരു എണ്ണക്കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്ന് സുരക്ഷിത സ്ഥാനത്തെത്തിയെന്ന് ഇന്ത്യൻ ഷിപ്പിം​ഗ് മന്ത്രാലയം അറിയിച്ചു.

ഹോർമൂസ് കടലിടുക്കിലെ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായെന്നും ഒരാളെ കാണാതായെന്നും ഷിപ്പിങ് മന്ത്രാലയം അറിയിച്ചിരുന്നു. നിലവിൽ 700 ലധികം നാവികരാണ് 27 കപ്പലുകളിലായി സംഘർഷ മേഖലയിൽ തുടരുന്നത്.

ഹോർമുസ് കടലിടുക്കിലും പരിസരത്തും പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടെ മേൽനോട്ടം സർക്കാർ നിരന്തരം നടത്തുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കെ സിൻഹ പറഞ്ഞു. സംഘർഷത്തിൽ ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

TOP NEWS

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026
March 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar