7 March 2026, Saturday

27 വില്ലേജുകൾ കൂടി സ്മാർട്ടാകുന്നു

ഉദ്ഘാടനം 16ന്
Janayugom Webdesk
തിരുവനന്തപുരം
February 15, 2026 8:30 am

സംസ്ഥാനത്ത് ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന വില്ലേജ് ഓഫിസുകളിലെ സേവനം മെച്ചപ്പെടുത്തുന്നതിന് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ വിവിധ ജില്ലകളിലെ 27 സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം 16ന് വൈകിട്ട് 4.30 ന് റവന്യു ഭവന നിർമ്മാണ മന്ത്രി കെ രാജൻ നിർവഹിക്കും.
തിരുവനന്തപുരം വട്ടിയൂർക്കാവ് വില്ലേജ് ഓഫിസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനാകും. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച മിനി റവന്യു ടവറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. മേയർ വി വി രാജേഷ്, ശശി തരൂർ എംപി, റവന്യു വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്കം, ലാൻഡ് റവന്യു കമ്മിഷണർ ജീവൻ ബാബു കെ, ജില്ലാ കളക്ടർ അനുകുമാരി, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന ചടങ്ങിൽ ബന്ധപ്പെട്ട എംഎൽഎമാർ അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് ഭരണാനുമതി ലഭിച്ച 885 വില്ലേജുകളിൽ ഇതിനകം 595 സ്മാർട്ട് വില്ലേജുകളായി. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 117 വില്ലേജുകളിൽ 27 എണ്ണമാണ് ഇപ്പോൾ സ്മാർട്ട് വില്ലേജുകളായി തീരുന്നത്. ബാക്കിയുളള 173 എണ്ണം പദ്ധതി നിർവഹണ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.