28 December 2025, Sunday

Related news

April 24, 2025
April 17, 2025
April 15, 2025
March 24, 2025
January 9, 2025
January 8, 2025
January 6, 2025
July 17, 2024
February 28, 2024
October 2, 2023

28ന് കിസാന്‍ സഭയുടെ ദേശീയ പ്രതിഷേധ ദിനം

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2025 9:39 pm

കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ 28ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാന്‍ കിസാന്‍ സഭ തീരുമാനിച്ചു.
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക, കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമ പ്രാബല്യം നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷക വിരുദ്ധ നയങ്ങള്‍ ഉപേക്ഷിക്കുക, അടിച്ചമര്‍ത്തല്‍ നടപടികളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, കാർഷിക വിപണനത്തെക്കുറിച്ചുള്ള ദേശീയ നയ ചട്ടക്കൂട് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുമാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് പ്രസിഡന്റ് രാജന്‍ ക്ഷീരസാഗര്‍, ജനറല്‍ സെക്രട്ടറി ആര്‍ വെങ്കയ്യ എന്നിവര്‍ അറിയിച്ചു. 

ശംഭു, കനൗരി അതിര്‍ത്തിയില്‍ കര്‍ഷക സമരപ്പന്തലുകള്‍ പൊളിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെ കിസാന്‍ സഭ അപലപിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരുമായി ചേർന്ന് പഞ്ചാബിലെ ആം ആദ്മി പാർട്ടി നടത്തുന്ന ഈ അടിച്ചമർത്തൽ, കർഷകരുടെ അവകാശങ്ങൾക്കും ജനാധിപത്യപരമായ വിയോജിപ്പുകൾക്കുമെതിരായ കടന്നാക്രമണമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.