7 December 2025, Sunday

Related news

December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 29, 2025
November 27, 2025
November 26, 2025
November 22, 2025
November 21, 2025

തെലങ്കാനയിൽ അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 29 മരണം

Janayugom Webdesk
ഹൈദരാബാദ്
September 8, 2024 4:04 pm

തെലങ്കാനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 29 മരണം. ആഗസ്റ്റ് 31നും സെപ്റ്റംബർ 3നും ഇടയിൽ രേഖപ്പെടുത്തിയ മഴയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 33 ജില്ലകളിൽ 29 എണ്ണം പ്രളയബാധിതമായി പ്രഖ്യാപിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തി കുമാരി അറിയിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുമെന്നും ജീവൻ നഷ്ടപ്പെട്ട 29 പേരുടെ വിവരങ്ങൾ അയക്കാൻ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. 

ദുരിതാശ്വാസ പുനരധിവാസ നടപടികളെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ പ്രാഥമിക കണക്കനുസരിച്ച് മഴയിലും വെള്ളപ്പൊക്കത്തിലും 5,438 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.