18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 15, 2024
December 13, 2024
December 13, 2024
December 13, 2024
December 10, 2024
December 9, 2024
November 17, 2024
October 30, 2024
October 22, 2024

29-ാമത് ഐഎഫ്എഫ്‍കെയ്ക്ക് പ്രൗഢോജ്വല തുടക്കം; കോര്‍പറേറ്റുകള്‍ക്കായി സിനിമ സൃഷ്ടിക്കാൻ സമ്മര്‍ദ്ദം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 13, 2024 10:57 pm

പുതിയ കാലത്ത് സിനിമാരംഗത്തേക്ക് കോര്‍പറേറ്റുകള്‍ കടന്നുവരുന്നുണ്ടെന്നും അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ സിനിമകള്‍ സൃഷ്ടിക്കാൻ സമ്മര്‍ദ്ദം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഗൗരവമായി കാണണം അദ്ദേഹം പറഞ്ഞു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ ആമുഖപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഹോങ്കോങ് സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മുഖ്യാതിഥിയായ ഷബാന ആസ്മിയെ മുഖ്യമന്ത്രി ആദരിച്ചു. ഫെസ്റ്റിവല്‍ ഹാൻഡ് ബുക്ക് മന്ത്രി ജി ആര്‍ അനിലിന് നല്‍കി മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ബുള്ളറ്റിൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന് നല്‍കി വി കെ പ്രശാന്ത് എംഎല്‍എ പ്രകാശനം ചെയ്തു. 

ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണ്‍, ജൂറി അധ്യക്ഷ ആഗ്നസ് ഗൊദാര്‍ഡ്, ദിവ്യ എസ് അയ്യര്‍, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം, മധുപാല്‍, ബി ആര്‍ ജേക്കബ്, കുക്കു പരമേശ്വരൻ. സി അജോയ് തുടങ്ങിയവര്‍ സന്നിഹിതരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.