23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 16, 2024
September 28, 2023
September 27, 2023
September 15, 2023
September 4, 2023
August 31, 2023
August 13, 2023
July 17, 2023
July 14, 2023
July 10, 2023

കുനോ പാര്‍ക്കിലെത്തിച്ച ഒരു ചീറ്റകൂടി ചത്തു

web desk
ന്യൂഡല്‍ഹി
April 24, 2023 12:00 pm

ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന 12 ചീറ്റപ്പുലികളിൽ ഒരെണ്ണംകൂടി ചത്തു. ഇന്നലെ വൈകീട്ടാണ് ചീറ്റ ചത്ത വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ പുറത്തുപറയുന്നത്. നമീബിയൻ ചീറ്റയായ സാഷ വെള്ളംകിട്ടാതെ മാർച്ചിൽ ചത്തിരുന്നു. ഇന്നലെ ഉദയ് എന്ന ചീറ്റയാണ് ചത്തത്. ഉദയ് യുടെ മരണവും വെള്ളം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ അസുഖമെന്നാണ് നിഗമനം. എന്നാല്‍ വൃക്കരോഗമെന്ന നിലയിലാണ് മരണകാരണം പറയുന്നത്. ഇവയെ കൊണ്ടുവന്ന ഘട്ടത്തില്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്നും ഇന്ത്യന്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം അവകാശപ്പെട്ടിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് അവശനായിരുന്ന ഉദയ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. ചികിത്സയും ആരംഭിച്ചിരുന്നു. ഉച്ചയോടെ മരിച്ചതായാണ് സൂചന. ഇന്നലെ മൃഗഡോക്ടർമാർ ഉദയ് നെ പരിശോധിക്കാൻ എത്തിയപ്പോൾ ഊർജ്ജക്കുറവും അവശതയും കണ്ടിരുന്നതായി സ്ഥിരീകരണമുണ്ട്. ചികിത്സയ്ക്കായി ഉദയ് നെ ക്വാറന്റൈൻ എൻക്ലോസറിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതിനിടയിലാണ് മരമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറയുന്നത്. ജബൽപൂരിൽ നിന്നും ഭോപ്പാലിൽ നിന്നുമുള്ള അഞ്ച് മൃഗഡോക്ടർമാരുടെ സംഘം കുനോയിലേക്ക് എത്തിയിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിന് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും.

കഴിഞ്ഞ ദിവസം ചീറ്റകളിലൊന്ന് അലഞ്ഞുതിരിഞ്ഞ് ഉത്തര്‍പ്രദേശിലേക്ക് കടന്നിരുന്നു. വനംവകുപ്പ് ജീവനക്കാരാണ് അതിനെ പിടികൂടി തിരികെ കൊണ്ടുവന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ ഫെബ്രുവരി 18നാണ് ഇന്ത്യയിസെത്തിച്ചത്. 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന മറ്റ് എട്ട് ചീറ്റകള്‍ക്കൊപ്പമാണ് ഇവരെയും വിട്ടത്. കഴിഞ്ഞ മാസം ഒരു ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 22 ആയി. ഉദയ് യുടെ മരണത്തോടെ ഒരെണ്ണത്തിന്റെ കുറവ് വന്നിരിക്കുന്നു.

 

Eng­lish Sam­mury: One of the 12 chee­tahs translo­cat­ed from South Africa to the Kuno Nation­al Park in Mad­hya Pradesh ear­li­er this year died

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.