3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരം ഇന്ന്

Janayugom Webdesk
July 9, 2022 2:33 pm

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരം ഇന്ന് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലാണ്. അതേസമയം ഇന്ത്യന്‍ ടീമില്‍ ഇന്ന് ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇംഗ്ലണ്ട് നിരയില്‍ മാറ്റം ഉണ്ടായേക്കില്ല.

രണ്ടാം ടി20യില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം മികച്ച ഫോമിലുള്ള ദീപക് ഹൂഡ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി മൂന്നാം നമ്പറിലും, സൂര്യകുമാര്‍ യാദവിന് നാലാം നമ്പറിലും, ഋഷഭ് പന്ത് അഞ്ചാമതും ഇറങ്ങും. ദിനേശ് കാര്‍ത്തിക്കും ഹാര്‍ദിക് പാണ്ഡ്യയും ഫിനിഷറുടെ റോളില്‍ എത്തിയേക്കും. ബൗളിംഗിലേക്ക് ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഉറപ്പാണ്. അക്‌സര്‍ പട്ടേലിനു പകരം രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്താം.

ആദ്യ ടി20യില്‍ ആതിഥേയര്‍ 50 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഇംഗ്ലണ്ട് നിരയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. ക്യാപ്റ്റന്‍ ജോസ് ബട്ട്ലറും ജേസണ്‍ റോയിയും വീണ്ടും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, മൊയിന്‍ അലി, ഡേവിഡ് മലാന്‍ എന്നിവരും ഉണ്ടാകും. ബൗളിംഗില്‍ ടൈമല്‍ മില്‍സ്, റീസ് ടോപ്ലി, സാം കുറാന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഉറപ്പാണ്.

Eng­lish sum­ma­ry; 2nd T20 match against Eng­land today

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.