കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ തീരുമാനമായി. ഞായാറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങാനാണ് സാധ്യത. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍,എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്ചയില്‍ ആറു ദിവസമായിരിക്കും സര്‍വീസ്. കാസര്‍കോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം.
വൈകുന്നേരം 4.5നാണ് മടക്കയാത്ര. രാത്രി 11.55ന് കാസര്‍കോട് എത്തും. പുതിയ സര്‍വീസ് ഞായറാഴ്ച ആരംഭിക്കും.കേരളത്തിന് പുറമേ രണ്ടു വന്ദേഭാരത് സര്‍വീസുകള്‍ കൂടി ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍— വിജയവാഡ, ചെന്നൈ എഗ്മോര്‍— തിരുനല്‍വേലി എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് സര്‍വീസ്.
English Summary: 2nd Vande Bharat in Kerala; The schedule is decided
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.