
സംസ്ഥാനത്ത് ഇന്ന് 3,15,986 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി ക്ലാസ് മുറികളിലെത്തിയെന്നും ചരിത്രത്തില്‍ ആദ്യമയാണ് ഇത്രയും കുട്ടികള്‍ പ്രവേശനം നേടുന്നതെന്നും മന്ത്രി വി ശിവൻകുട്ടി. ബാക്കിയുള്ള അലോട്ട്മെന്റ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. അടുത്ത വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ പുതുക്കിയ പാഠപുസ്തകം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്കും പഠനം നൽകുന്ന സംവിധാനം ഈ വർഷം മുതലുണ്ടാകും. കൂടെയുണ്ട് കരുത്തേകാന്‍ എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വരവേല്‍പ്പ് പദ്ധതിയുമുണ്ടാകും. ദൗത്യം വിജയിപ്പിക്കാന്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചു നില്‍ക്കണം.
സാമൂഹികമായും വൈകാരികമായും ബുദ്ധിപരമായും വളര്‍ത്തുന്ന ഇടം കൂടി ആകണം സ്‌കൂള്‍. കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. അടുത്തവര്‍ഷം മുതല്‍ വിപുലമായ പ്രവേശനോത്സവമുണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളുടെ കണക്ക് താഴെ കൊടുക്കുന്നു:
മെറിറ്റ് – 2,72,657
സ്പോര്‍ട്സ് ക്വാട്ട – 4,517
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ – 1,124
കമ്മ്യൂണിറ്റി ക്വാട്ട – 16,945
മാനേജ്മെന്റ് ക്വാട്ട – 14,701
അണ്‍— എയിഡഡ് സ്‌കൂളുകള്‍ – 6,042
ആകെ അഡ്മിഷന്‍ – 3,15,986
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.