22 January 2026, Thursday

Related news

January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 10, 2026
January 7, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025

വീട്ടില്‍ അതിക്രമിച്ച് കയറി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

Janayugom Webdesk
ചണ്ഡീഖഡ്
September 22, 2023 9:51 am

വീട്ടിൽ അതിക്രമിച്ച് കയറി മൂന്ന് സ്ത്രീകളെ കൂട്ട ബാത്സംഗം ചെയ്തു. ഹരിയാനയിലെ പാനിപ്പത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം. ആയുധങ്ങളുമായി എത്തിയ നാല് പേരടങ്ങുന്ന സംഘം കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. 24, 25, 35 വയസ്സുള്ള സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. പണവും ആഭരണങ്ങളും ഇവര്‍ തട്ടിയെടുത്തു. ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നില്‍വച്ചായിരുന്നു പീഡനം.

രാത്രി വൈകി വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം കുടുംബാംഗങ്ങളെ കയര്‍ ഉപയോഗിച്ച് ബന്ധിച്ച് മുറിയ്ക്കുള്ളില്‍ അടച്ചതിന് ശേഷം സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണി വരെ സംഘം അതിക്രമം കാട്ടി.

ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബമാണ് അതിക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലര്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ ആളുകളാവാം അക്രമത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: 3 Haryana women gang-raped in front of hus­bands, children
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.