തേനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 വയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. 17 പേര്‍ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കനിഷ്ക്(10), നാഗരാജ്(45), സൂര്യ(23) എന്നിവരാണ് മരിച്ചത്. സേലത്തെ യുമുപിള്ളയില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന ബസും ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. ഇന്നലേ വൈകിട്ട് തേനിക്ക് സമീപം ഡിണ്ടിഗല്‍ കുമളി ദേശീയപാതയിലെ മധുരപുരി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.