19 January 2026, Monday

Related news

January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

കോട്ടയത്ത് വിവിധ അപകടങ്ങളിൽ 3 മരണം

Janayugom Webdesk
January 1, 2025 4:44 pm

ഇന്നലെ രാത്രിയും, ഇന്ന് രാവിലെയുമായി കോട്ടയം ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിൽ 3 അപകടങ്ങൾ.

പുതുവര്‍ഷം പിറക്കാന്‍ ഒന്നര മണിക്കൂറുകള്‍ മാത്രം ബാക്കില്‍ നില്‍ക്കേയാണ് ജീവിതം കൂട്ടിമുട്ടിക്കാന്‍ ഓടിയ സെമാറ്റോ ഡെലിവറലി ബോയ്ക്കു ജീവന്‍ നഷ്ടമായത്.

ഏറ്റുമാനൂര്‍ കാരിത്താസ് മേല്‍പ്പാലത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം സംഭവിച്ചത്. കല്ലറ സ്വദേശിയായ ദേവനന്ദന്‍ (20) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂര്‍ കാരിത്താസ് മേല്‍പ്പാലത്തില്‍ ആയിരുന്നു അപകടം. മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു യുവാവ്.

ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ യുവാവ് തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.

കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനു ജീവന്‍ നഷ്ടമായി. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
വാഹനം നിര്‍ത്തി യുവാക്കള്‍ പുറത്തിറങ്ങിയ സമയം വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവുമായി കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടം എങ്ങനെയുണ്ടായി എന്നതില്‍ നിലവില്‍ വ്യക്തത ആയിട്ടില്ല.

ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

എരുമേലി കണമല അട്ടിവളവിന് സമീപം നിയന്ത്രണം നഷ്ടമായ അയ്യപ്പഭകതരുടെ വാഹനം മറിഞ്ഞ് ഡ്രൈവര്‍ മരിച്ചത് ഇന്നു പുലര്‍ച്ചെ നാലിനാണ്. ബസ് ഡ്രൈവര്‍ ആന്ധ്ര സ്വദേശിയായ രാജുവാണ് (50) മരിച്ചത്.
22 ഓളം അയ്യപ്പ ഭക്തരാണ് വാഹന ത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 14 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.