20 December 2025, Saturday

Related news

December 15, 2025
December 6, 2025
December 5, 2025
November 29, 2025
November 28, 2025
November 28, 2025
November 27, 2025
November 19, 2025
November 17, 2025
November 7, 2025

അയല്‍വാസികള്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ചപ്പോള്‍ കയര്‍ ഫാക്ടറി ഉടമയ്ക്ക് നഷ്ടം 3 ലക്ഷം

Janayugom Webdesk
ആലപ്പുഴ
November 1, 2024 4:32 pm

അയല്‍വാസികള്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ചപ്പോള്‍ കയര്‍ ഫാക്ടറി ഉടമയ്ക്ക് നഷ്ടം 3 ലക്ഷം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചത് വന്ന് വീണത് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണില്‍. തുടര്‍ന്ന് ചകരിക്ക് പിടിച്ച തീ ആളിപ്പടരുകയായിരുന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. 

മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ഇന്നലെ വൈകിട്ട് 7മണിയോടെയായിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നുമെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. ഗോഡൗണിന് സമീപമുള്ള വീട്ടില്‍ വേണുവും കുടുംബവും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടര്‍ന്നതിന് ശേഷമാണ് കണ്ടത്. അപ്പോഴേയ്ക്കും തീ നിയന്ത്രണാധിതമായി പടര്‍ന്നിരുന്നു. നാട്ടുകാരും മണ്ണഞ്ചേരി പൊലീസും ഫയര്‍ഫോഴ്‌സിനോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.